ദില്ലി: രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് ഒരു രൂപ പതിനഞ്ച് പൈസ കുറച്ചു. ഇന്ന് ചേര്‍ന്ന എണ്ണ കമ്പനികളുടെ യോഗത്തിലാണ് തീരുമാനം. രൂപയുടെ മൂല്യം മെച്ചപ്പെട്ട സാഹചര്യത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 74 രൂപയോളമായി കുറയും. അതേസമയം ഡീസല്‍ വില ലിറ്ററിന് 50പൈസ കൂട്ടി. സബ്സിഡി എടുത്തുകളയുന്നതിന്റെ ഭാഗമായുള്ള പ്രതിമാസ വര്‍ദ്ധനവാണിത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.
അടുത്ത കാലത്തായി ഇത് രണ്ടാം തവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്.
Comments[ 0 ]
Post a Comment