സംവിധായകന് ആഷിക് അബുവും ചലച്ചിത്രതാരം റീമ കല്ലിങ്കലും വിവാഹിതരായി
Friday, 1 November 2013
കൊച്ചി: സംവിധായകന് ആഷിക് അബുവും ചലച്ചിത്രതാരം റീമ കല്ലിങ്കലും വിവാഹിതരായി.
കേരളപ്പിറവിദിനത്തില്‍ കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചാണ് വിവാഹ രജിസ്റ്ററില്‍ സ്പഷല് മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഒപ്പിട്ടത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു ലളിതമായ ചടങ്ങ്.
റീമയുടെ ഫേസ് ബുക്ക് വാളിലാണ് വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഇരുവരും എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തി കാന്‍സര്‍ രോഗികള്‍ക്കായുള്ള പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
Tags:
ENTERTAINMENT,
MOLLYWOOD
Comments[ 0 ]
Post a Comment