പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മറുപടി.
Friday, 1 November 2013
കെവാഡിയ (നര്‍മദ): സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ കോണ്ഗ്രസ്സുകാരനായതില് അഭിമാനിക്കുന്നുവെന്ന പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ പ്രസ്താവനയ്ക്ക് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ മറുപടി. പട്ടേല്‍ ഏതെങ്കിലും പാര്‍ട്ടിയുടെ സ്വന്തമല്ല, രാഷ്ട്രത്തിന്റെ സ്വന്തമാണ്. ചില പാര്‍ട്ടികളുടെ വോട്ടുബാങ്ക് മതേതരത്വത്തെയല്ല, പട്ടേലിന്റെ മതേതരത്വത്തെയാണ് താന്‍ ഇഷ്ടപ്പെടുന്നത് -മോദി പറഞ്ഞു.
ഗുജറാത്തിലെ കെവാഡിയയില്‍ പട്ടേലിന്റെ ഏറ്റവും ഉയരമുള്ള പ്രതിമ നിര്‍മിക്കുന്നതിനുള്ള പദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം
പട്ടേല്‍ ഒരു പാര്‍ട്ടിയില്‍ അംഗമായിരുന്നുവെന്നത് ഞാനുള്‍പ്പെടെ ആര്‍ക്കും നിഷേധിക്കാനാവില്ല. പക്ഷേ, പാര്‍ട്ടിക്കതീതമായി എല്ലാവരും ബഹുമാനിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വം. അദ്ദേഹം യഥാര്‍ഥ മതേതരവാദിയായിരുന്നു. പട്ടേലിന്റെ മതേതരത്വമാണ്, അല്ലാതെ വോട്ടുബാങ്ക് മതേതരത്വമല്ല രാജ്യത്തിനുവേണ്ടത്. മതേതരനായിരുന്നിട്ടും, സോമനാഥക്ഷേത്രം പണിയുന്നതിന് അദ്ദേഹം എതിരായിരുന്നില്ല -മോദി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയകാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിനെ അവഗണിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ ഒരു ഗേറ്റ് സ്ഥാപിക്കാനുള്ള പദ്ധതി വര്‍ഷങ്ങളായി നടപ്പാകാതെ കിടക്കുന്നത് ഇതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഏകതാ പ്രതിമ' എന്നുപേരിട്ടിരിക്കുന്ന പട്ടേല്‍പ്രതിമ മോദിയുടെ സ്വപ്നപദ്ധതിയാണ്. നര്‍മദാനദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് എതിര്‍വശത്തായാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ന്യൂയോര്‍ക്കിലെ 'സ്റ്റാച്യു ഓഫ് ലിബര്‍ട്ടി'യുടെ രണ്ടിരട്ടി വരുമിത്. പദ്ധതിയുടെ ആദ്യഘട്ടം 42 മാസത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
Tags:
LATEST NEWS,
NATIONAL
Comments[ 0 ]
Post a Comment