പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒന്‍പത് പേര് മരിച്ചു.
Friday, 1 November 2013
കോയമ്പത്തൂര്‍ : ദീപാവലിയുടെ ഒരുക്കങ്ങള്‍ക്കിടെ തമിഴ്നാട്ടിലെ കുംഭകോണത്ത് പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒന്‍പത് പേര് മരിച്ചു. കുംഭകോണത്തിന് സമീപംഒഴുക്ക ച്ചേരിയിലാണ് അപകടമുണ്ടായത്. എട്ടു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. അപകടത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. തീപിടിത്തത്തെ തുടര്‍ന്ന് തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായി.
Tags:
KERALA,
LATEST NEWS
Comments[ 0 ]
Post a Comment